കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

 

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23  വര്‍ഷത്തെ വാര്‍ഷിക പദ്ധതിയായ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനത്തിന് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. പ്രായപരിധി 22-35.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഓഗസ്റ്റ് 25. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടോ തപാല്‍ മുഖാന്തിരമോ അപേക്ഷ സമര്‍പ്പിക്കാം. വിലാസം- ശിശുവികസന പദ്ധതി ഓഫീസര്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, പേരാമ്പ്ര- 673525.

 

 

 

അപേക്ഷ ക്ഷണിച്ചു

 

കെല്‍ട്രോണിന്റെ ജില്ലയിലെ നോളഡ്ജ് സെന്ററില്‍ UI/UX ഡെവലപ്പര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. ഫോണ്‍- 8086691078.

 

 

ട്രേഡ്‌സ്മാന്‍ നിയമനം

 

വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനിയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. പ്രസ്തുത വിഷയത്തില്‍ ടി.എച്.എസ്.എല്‍.സി/ഐ.ടി.ഐ/കെ.ജി.സി/ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം. താല്പര്യമുളളവര്‍ ഓഗസ്റ്റ് 19 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളോടെ പോളിടെക്‌നിക്ക് കോളേജ് പ്രിന്‍സിപ്പള്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോണ്‍- 0495 2383924.

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ഓണാഘോഷത്തിന്റെ പരസ്യപ്രചാരണാര്‍ഥം വിവിധ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മൊമെന്റോ, തുണിയില്‍ തയ്യാര്‍ ചെയ്ത കമാനങ്ങള്‍, ബോര്‍ഡുകള്‍, ലോഗോ പ്രിന്റഡ് ടീ ഷര്‍ട്ട്, ലോഗോ പ്രിന്റഡ് തൊപ്പികള്‍ എന്നിവയ്ക്കാണ് ക്വട്ടേഷന്‍ ക്ഷണിച്ചത്. ഓഗസ്റ്റ് 27 ഉച്ചയ്ക്ക് 1 മണിവരേ മാനാഞ്ചിറ ഡി.ടി.പിസി ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍- 0495 2720012.

 

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ഓണാഘോഷത്തിന്റെ ഭാഗമായി ഡി.ടി.പി.സി ഓഫീസ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഒരു മാസത്തേക്ക് സര്‍വീസ് നടത്തുന്നതിനായി വാഹനം (ബൊലേറൊ,ടവേര, സൈലൊ) ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 27 ഉച്ചയ്ക്ക് 1 മണിവരെ മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍- 0495 2720012.

 

 

ഗതാഗത നിയന്ത്രണം

 

ചാലിക്കര-പുളിയോട്ട് മുക്ക്- അവറാട്ട് മുക്ക് റോഡില്‍ കള്‍വര്‍ട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ഓഗസ്റ്റ് 19 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. പേരാമ്പ്ര നിന്നും വരുന്ന വാഹനങ്ങള്‍ നടുവണ്ണൂര്‍- കൂട്ടാലിട റോഡ് വഴിയും തിരിച്ചും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ വിസിറ്റിങ് ഫാക്കല്‍റ്റിയെ    തിരഞ്ഞെടുക്കുന്നതിനായി  ഓഗസ്റ്റ് 22ന് 10 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം/ബിരുദാനന്തര ബിരുദം, രണ്ടു വര്‍ഷത്തെ അധ്യാപന പരിചയം എന്നിവ ഉള്ളവര്‍ക്ക്  പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം വെസ്റ്റ്ഹില്ലിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെ്ന്റില്‍ ആഗസ്ത് 22 രാവിലെ 10 മണിക്ക് ഹാജരാകണം.

 

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 

ഫുഡ് പ്രൊഡക്ഷന്‍ ട്രെയിനിങ് പ്രോഗ്രാം ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് 22 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇന്റര്‍വ്യൂ നടത്തുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദ/ഡിപ്ലോമ ഫുഡ്  പ്രൊഡക്ഷന്‍ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കോഴിക്കോട് വെസ്റ്റ് ഹില്‍ വരക്കല്‍ ബീച്ചിനു സമീപമുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഓഫീസില്‍ ഹാജരാകണം.ഫോണ്‍- 04952385861.

 

 

 

ടെന്‍ഡര്‍ ക്ഷണിച്ചു

 

ഐ.സി.ഡി.എസ് അര്‍ബന്‍ 3 പ്രൊജക്ട് ഓഫീസില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയ്യതി ആഗസ്റ്റ് 20. വിശദ വിവരങ്ങള്‍ക്ക് 0495 2461197.

 

 

മരം ലേലം

 

കോഴിക്കോട് ജില്ല പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അധീനതയിലുള്ള പോലീസ് ക്വാര്‍ട്ടേഴ്സ് പരിസരത്തുള്ള മരങ്ങള്‍ ലേലം ചെയ്യുന്നു. ആഗസ്റ്റ് 19 ന് രാവിലെ 11 മണിക്കാണ് ലേലം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2722673.