*മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്*

 

മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷകദിനാചരണം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു.

 

മുതിര്‍ന്ന കര്‍ഷകരായ ഉണക്കന്‍ എടത്തിക്കണ്ടി, അച്യുതന്‍ നമ്പ്യാര്‍, ഗോപാലന്‍ ചെറിയകാരയാട്ട് കണ്ടി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.  മികച്ച കേരകര്‍ഷകനായി കുഞ്ഞികണ്ണന്‍ ആറുകണ്ടത്തില്‍, കര്‍ഷകതൊഴിലാളിയായി ചന്ദ്രന്‍ നെല്ലിയുള്ളപറമ്പില്‍, മികച്ച കര്‍ഷകനായി സത്യന്‍ വടക്കേനെല്ല്യാട്ടുമ്മല്‍, പച്ചക്കറി കര്‍ഷകനായി രാജന്‍ വണ്ണാനക്കണ്ടി, ക്ഷീര കര്‍ഷകനായി അനുരാജ് ചാപ്പറമ്പില്‍, സമ്മിശ്ര കര്‍ഷകനായി അസീസ് യോഗിമഠത്തില്‍, വനിതാകര്‍ഷകയായി സുരജ കരുവുണ്ടാട്ട് കിഴക്കയില്‍, യുവകര്‍ഷകനായി എ.കെ സനീഷ് കുമാര്‍, കുട്ടികര്‍ഷകരായി അരവിന്ദ് ഉന്ത്രോത്ത്‌പൊയില്‍, സനീത് നബാന്‍ കാരേക്കണ്ടി എന്നിവരെ തിരഞ്ഞെടുത്തു.

 

കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി അനിത പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസന്ന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, അംഗങ്ങളായ സുനില്‍ വടക്കയില്‍, രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, റാബിയ എടത്തി കണ്ടി, മേലടി ബ്ലോക്ക് അംഗങ്ങളായ മഞ്ഞക്കുളം നാരായണന്‍, എ.പി രമ്യ, പഞ്ചായത്ത് സെക്രട്ടറി എ.സന്ദീപ, കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റുമാരായ എന്‍.കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ശ്രീധരന്‍ കൂവല, കാര്‍ഷിക കര്‍മ്മ സേന പ്രസിഡന്റ് കെ.കെ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ടി.എന്‍ അശ്വിനി സ്വാഗതവും കൃഷി അസിസ്റ്റന്റ് സി.എസ്  സ്‌നേഹ നന്ദിയും പറഞ്ഞു.

 

*കുന്ദമംഗലം ഗ്രാമപഞ്ചായത്ത്*

 

കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി കൃഷിദര്‍ശന്‍ വിളംബര ജാഥയുടെ ഫ്‌ളാഗ് ഓഫ് പി.ടി.എ.റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. രാജീവ്ഗാന്ധി സേവാഘര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കര്‍ഷക ദിന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്  ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷിയോലാല്‍, പ്രീതി യു.സി, ചന്ദ്രന്‍ തിരുവലത്ത്, ശബ്‌ന റഷീദ് മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

*കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്*

 

കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ കര്‍ഷക ദിനം ആചരിച്ചു. കൃഷിദര്‍ശന്‍ വിളംബര ജാഥയോടെ ആരംഭിച്ച പരിപാടി ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൃഷിഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാരുടെ മേല്‍നോട്ടത്തില്‍ പുതിയ കൃഷിത്തോട്ടങ്ങള്‍ ആരംഭിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ പൊന്നാടയണിച്ച് ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബാബു കളത്തൂര്‍, വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍, സ്റ്റാന്റിംഗ് കമ്മിറ്റി  അധ്യക്ഷന്മാരായ ജോസ് തോമസ് മാവറ, റോസിലി ടീച്ചര്‍, വി എസ് രവീന്ദ്രന്‍ മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

*വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്*

 

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു.ലോകനാര്‍ക്കാവ് കൃഷ്ണ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി റീന ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍ പി നാരായണന്‍ കൃഷിയുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ്സെടുത്തു. പഞ്ചായത്തിലെ 19 വാര്‍ഡുകളിലും ആറു സ്ഥലം വീതം തെരഞ്ഞെടുത്ത് യൂണിറ്റ് അടിസ്ഥാനത്തില്‍ ഗ്രൂപ്പ് കൃഷിക്ക് തുടക്കം കുറിച്ചു.

 

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള അധ്യക്ഷത വഹിച്ചു. വില്യാപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എം ബാബു കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ മുരളി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ കെ സിമി, രജിത കോളിയോട്ട്, സുഭിഷ, തോടന്നൂര്‍ ബ്ലോക്ക് മെമ്പര്‍മാരായ സുബീഷ് പുതിയെടുത്ത്, ഒ എം ബാബു, റഫീഖ് എം കെ, വള്ളില്‍ ശാന്ത, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗോപാലന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കൃഷി ഓഫീസര്‍ ഡോണ കരിപ്പള്ളി സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ പി പി രാജന്‍ നന്ദിയും പറഞ്ഞു.

 

*തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത്*

 

തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക ദിനാചരണം പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകന്‍ എം.കെ ഗോപാലന്‍ തന്റെ കാര്‍ഷികാനുഭവങ്ങള്‍ പങ്കുവെച്ചു. മികച്ച രീതിയില്‍ കാര്‍ഷിക പ്രവര്‍ത്തനം നടത്തിയ കര്‍ഷകര്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം സമ്മാനിച്ചു. കര്‍ഷക ദിനാചാരണത്തിന്റെ ഭാഗമായി വാര്‍ഡു തലത്തില്‍ കൃഷിയിറക്കി.

 

വൈസ് പ്രസിഡന്റ് എഫ്.എം. മുനീര്‍ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷരായ നിഷില കോരപ്പാണ്ടി, കെ.വി.ഷഹനാസ്, പി.അബ്ദുറഹ്മാന്‍, പി.സി. ഹാജറ, ഗോപീ നാരായണന്‍, പി.പി.രാജന്‍, ആര്‍.രാമകൃഷ്ണന്‍, ആര്‍.കെ.മുഹമ്മദ്, എം.സി. പ്രേമചന്ദ്രന്‍, എം.ടി. രാജന്‍, എം.ചന്ദ്രശേഖരന്‍, കെ.കെ.മോഹനന്‍, ബാലകൃഷ്ണന്‍ മഠത്തില്‍, കൃഷി ഓഫീസര്‍ അഖില എന്നിവര്‍ സംസാരിച്ചു.

 

*മണിയൂര്‍ ഗ്രാമപഞ്ചായത്ത്*

 

മണിയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആഘോഷിച്ചു. മണിയൂര്‍ തുഞ്ചന്‍ സ്മാരക ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയപ്രഭ അധ്യക്ഷയായി. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു. തുടര്‍ന്ന് തോടന്നൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി രേണു കൃഷിവകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

 

ചടങ്ങില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ ശശിധരന്‍, ടി ഗീത, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി കെ ബിന്ദു, എം കെ പ്രമോദ്, എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി ഷാജി സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബേബി വിനോദിനി നന്ദിയും പറഞ്ഞു.

 

*ഉണ്ണികുളം ഗ്രാമപഞ്ചായത്ത്*

 

ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വാര്‍ഡ് തലങ്ങളില്‍ കൃഷിയിടത്തിന്റെ ഉദ്ഘാടനം, വിളംബരജാഥ, മികച്ച കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും നടന്നു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ആറങ്ങാട്ട് ഷബ്‌ന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

 

ബാലുശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഫൈസല്‍ പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുള്ള മാസ്റ്റര്‍, ബിച്ചു ചിറക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് ജാരിസ് പി.കെ ക്ലാസെടുത്തു. കൃഷി ഓഫീസര്‍ ശ്രീവിദ്യ എം.കെ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സാജു പി.ബി നന്ദിയും പറഞ്ഞു.

 

*ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത്*

 

ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. നൗഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുതിര്‍ന്ന കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡണ്ട് ഗൗരി പുതിയോത്ത്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സുരേഷ് കുമാര്‍, പി.കെ കവിത, വാര്‍ഡ് അംഗങ്ങളായ എന്‍.രമേശന്‍, പ്രകാശന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐഷാബി, തുടങ്ങിയവര്‍ പങ്കെടുത്തു.കൃഷി ഓഫീസര്‍ ടി. ദിലീപ് കുമാര്‍ സ്വാഗതവും അസി. കൃഷി ഓഫീസര്‍ ഷൈലജ നന്ദിയും പറഞ്ഞു.

 

*ഉള്ളിയേരി ഗ്രാമപഞ്ചായത്ത്*

 

ഉള്ളിയേരി കൃഷിഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡുതലത്തില്‍ കൃഷിയിടങ്ങളുടെ ഉദ്ഘാടനം, കൃഷിദര്‍ശന്‍ വിളംബര ജാഥ, മികച്ച കര്‍ഷകരെ ആദരിക്കല്‍ വിവിധ പോര്‍ട്ടലുകളെ കുറിച്ചും പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് എന്നിവ നടന്നു.

 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം ബാലരാമന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ആലംങ്കോട്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ചന്ദ്രിക പൂമഠത്തില്‍, കെ.ടി. സുകുമാരന്‍, ബീന ടീച്ചര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ഷാജി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുജാത നമ്പൂതിരി, തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ കെ.കെ.അബ്ദുള്‍ ബഷീര്‍ സ്വാഗതവും കൃഷി അസിസ്റ്റന്റ് ബിജില വി. നന്ദിയും പറഞ്ഞു.

 

*കടലുണ്ടി ഗ്രാമപഞ്ചായത്ത്*

 

കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആഘോഷിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ടവരെ  ചടങ്ങില്‍ ആദരിച്ചു.സ്‌കൂള്‍ വിദ്യാര്‍ത്ഥി കര്‍ഷക വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വിദ്യാര്‍ത്ഥിനിയെയും ചടങ്ങില്‍ ആദരിച്ചു.

 

വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബിന്ദു പച്ചാട്ട്, മുരളി മുണ്ടേങ്ങാട്, ടി സുഷമ, വാര്‍ഡ് മെമ്പര്‍മാരായ സതീദേവി ടീച്ചര്‍, വിമ്മി എറുകാട്ടില്‍, സ്മിത ഗണേഷ്, ബ്ലോക്ക് മെമ്പര്‍ സിന്ധു പ്രദീപ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ കെ എസ് അപര്‍ണ സ്വാഗതവും കടലുണ്ടി കൃഷിഭവന്‍ കൃഷി അസിസ്റ്റന്റ് സി എം രഹന നന്ദിയും പറഞ്ഞു

 

*നൊച്ചാട് ഗ്രാമപഞ്ചായത്ത്*

 

നൊച്ചാട് പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണം സംഘടിപ്പിച്ചു. കല്‍പ്പത്തൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ അധ്യക്ഷത വഹിച്ചു.

മുതിര്‍ന്ന കര്‍ഷകനായി ടി.എം തെയ്യോന്‍, മികച്ച നെല്‍ കര്‍ഷകനായി അച്ചാംച്ചാലില്‍ ദാമോദരന്‍ നായര്‍, വനിത കര്‍ഷക കല്ല്യാണി പുറ്റാട്, ജൈവ കര്‍ഷകന്‍ അബൂബക്കര്‍ കാരയില്‍, യുവക്ഷിര കര്‍ഷകന്‍ ഷിജിത്ത് നാറാണത്ത്, വിദ്യാര്‍ത്ഥിനി കര്‍ഷക ഗായത്രി പൂവുള്ള കണ്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

 

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം പ്രഭാ ശങ്കര്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശോഭന വൈശാഖ്, യു.എല്‍.സി.സി പ്രൊജക്റ്റ് കോഡിനേറ്റര്‍ അക്ഷയ്, ടി.കെ ഇബ്രാഹിം, ഒ.എം രാജന്‍ മാസ്റ്റര്‍, കെ.ടി ബാലകൃഷ്ണന്‍ മാസ്റ്റര്‍, അബൂബക്കര്‍ കാരയില്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍ സ്വാഗതവും, കെ.യു. ജിതേഷ് നന്ദിയും പറഞ്ഞു.

 

*കക്കോടി ഗ്രാമപഞ്ചായത്ത്*

 

കക്കോടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഷീബ അധ്യക്ഷത വഹിച്ചു.

കേരകേസരി കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് ഡൊമിനിക് എം.എം മുഖ്യാതിഥിയായിരുന്നു. വിവിധ വിഭാഗങ്ങളിലെ കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.

 

ജില്ലാ പഞ്ചായത്ത് അംഗം ഇ.ശശീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ടി വിനോദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുജ അശോകന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ താഴത്തയില്‍ ജുമൈലത്ത്, കൈതമോളി മോഹനന്‍, പുനത്തില്‍ മല്ലിക, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ നീന കെ സ്വാഗതവും കൃഷി അസിസ്റ്റന്റ് രേഷ്മ വി നന്ദിയും പറഞ്ഞു.

 

*അത്തോളി ഗ്രാമപഞ്ചായത്ത്*

 

അത്തോളി ഗ്രാമപഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രന്‍ ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കലും നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് സന്ദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തില്‍ മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് തല കൃഷിയിട ഉദ്ഘാടനം, വിളംബരജാഥ തുടങ്ങിയവ സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീബ ശ്രീധരന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു രാജന്‍, സുനീഷ് നടുവിലയില്‍, സരിത എ.എം തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ സുവര്‍ണ്ണ ശ്യാം കെ. ടി സ്വാഗതവും കൃഷി അസിസ്റ്റന്റ് ബിനി ബി നന്ദിയും പറഞ്ഞു.

 

*കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്*

 

കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അനിത വി.കെ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഫാര്‍മേഴ്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് വിലാസിനി എം.കെ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷൈന്‍ കെ, സിന്ധു കൈപ്പങ്ങല്‍, സിജിത്ത് കെ.കെ, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ മുജീബ് സി സ്വാഗതവും കൃഷി അസിസ്റ്റന്റ് ഷൈമ ടി. പി നന്ദിയും പറഞ്ഞു.

 

*മുക്കം നഗരസഭ*

 

മുക്കം നഗരസഭയുടെയും കൃഷിഭവന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന നഗരസഭാതല കര്‍ഷക ദിനാചരണം ലിന്റോ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇഎംഎസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ പി.ടി ബാബു അധ്യക്ഷത വഹിച്ചു. നഗരസഭയിലെ മികച്ച കര്‍ഷകരെ  ആദരിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി ചാന്ദിനി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ റുബീന,

വി കുഞ്ഞന്‍ മാസ്റ്റര്‍, മുഹമ്മദ് അബ്ദുല്‍ മജീദ്, പ്രജിതപ്രദീപ്, ഇ. സത്യനാരായണന്‍, കൃഷി ഓഫീസര്‍ റിന്‍സി ടോം മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

*കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്*

 

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ കര്‍ഷക ദിനാചരണം ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചുള്ളിക്കാപറമ്പ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ

മികച്ച കര്‍ഷകരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ദിവ്യ ഷിബു, എംടി റിയാസ്, ആയിഷ ചേലപുറത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിഹരന്‍, കൃഷി ഓഫീസര്‍ കെ.ടി ഫെബിദ, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

*വേളം ഗ്രാമപഞ്ചായത്ത്*

 

വേളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനം വിപുലമായി ആചരിച്ചു. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി ബാബു ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് പഞ്ചായത്ത് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ കൃഷിദര്‍ശന്‍ വിളംബര ജാഥ നടന്നു. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഒന്‍പത് മേഖലകളില്‍ നിന്നുള്ള കര്‍ഷകരെയാണ് ആദരിച്ചത്.

 

പഞ്ചായത്തിലെ മികച്ച ജൈവ കര്‍ഷകനായി നാണു നമ്പാട്ടിലിനെ ആദരിച്ചു. വനിത കര്‍ഷക നളിനി, യുവ കര്‍ഷകനായി സായൂജ് സുരേഷ്,  പവിത്രന്‍ പുതിയേടത്ത്, മുഹമ്മദ് ചെറുവോട്ട് കുന്നോത്ത് എന്നിവരെ നെല്‍ കര്‍ഷകരായും വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള മികച്ച കര്‍ഷകനായി അബ്ദുള്‍ ഷാനിലിനെയും ക്ഷീര കര്‍ഷകനായി കോമത്ത് കണ്ടി മുഹമ്മദലിയെയും ആദരിച്ചു.

 

മികച്ച കര്‍ഷക തൊഴിലാളിക്കുള്ള ഉപഹാരത്തിന് എള്ളുകൊത്തിയ പറമ്പില്‍ കുഞ്ഞിരാമന്‍ അര്‍ഹനായി. എസ് സി വിഭാഗത്തില്‍ നിന്നുള്ള മികച്ച കര്‍ഷകനായി പരപ്പില്‍ ചന്ദ്രനെയും സമിശ്ര കര്‍ഷകര്‍കരായി തയ്യില്‍ മീത്തല്‍ പ്രദീഷിനെയും മുഹമ്മദ് മാണിക്കോത്തിനെയും ആദരിച്ചു. തുടര്‍ന്ന് വേളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് ടീമിന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടന്നു.

 

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സറീന നടുക്കണ്ടി അധ്യക്ഷയായി.

കൃഷി ഓഫീസര്‍ ശ്യാം ദാസ് കൃഷിയുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ്സെടുത്തു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ പി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി എം യശോദ, ബ്ലോക്ക് മെമ്പര്‍മാരായ ടി വി കുഞ്ഞിക്കണ്ണന്‍, കെ സി മുജീബ് റഹ്മാന്‍, പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ പി സൂപ്പി, വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ സുമ മലയില്‍, വാര്‍ഡ് മെമ്പര്‍ അഞ്ജന, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

 

*ചോറോട് ഗ്രാമപഞ്ചായത്ത്*

 

ചോറോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനം ആഘോഷിച്ചു. പരിപാടി കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ കൃഷിദര്‍ശന്‍ ജാഥ സംഘടിപ്പിച്ചു. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരായ രാമകൃഷ്ണന്‍  എറുമന്‍കണ്ടി, കരുണന്‍ ചമ്പോത്തില്‍, ബാലകൃഷ്ണന്‍ കെ,പി വി പി ലീല, വിനീഷ്, എടയത്ത് മീത്തല്‍ നാണു, കെ എം ബാലന്‍,  നിരഞ്ജന്‍ പുഴക്കല്‍, പാറക്കണ്ടി കണാരന്‍ എന്നിവരെ ആദരിച്ചു.