കേരള വനിതാ കമ്മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വനിതാ സംഘടനകളുടെ രജിസ്ട്രേഷൻ പുതുക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക കത്ത് എല്ലാ സംഘടനകൾക്കും അയച്ചിട്ടുണ്ട്. കത്ത് ഇനിയും ലഭിക്കാത്ത സംഘടനകൾ ഇതൊരു അറിയിപ്പായി പരിഗണിച്ച് കമ്മിഷൻ ഓഫീസുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ പുതുക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണം. ഓഗസ്റ്റ് 31-നകം രജിസ്ട്രേഷൻ പുതുക്കാത്ത സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാകും.
