കുരുവട്ടൂർ പഞ്ചായത്തിൽ മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവ്വഹിച്ചു. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും പറമ്പിൽ ബസാർ, ചെറുവറ്റ, കുമ്മങ്ങോട്ടുതാഴം എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.

കുമ്മങ്ങോട്ടുതാഴത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശശിധരൻ, സ്ഥിരംസമിതി അംഗങ്ങളായ സിന്ധു പ്രദോഷ്, യു. പി സോമനാഥൻ, എം.കെ ലിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. ജയപ്രകാശ്, മീന ടി. കെ മറ്റു ജനപ്രതിനിധികൾ  രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.