കോങ്ങാട് നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും പ്രധാന കേന്ദ്രങ്ങള്‍ കണ്ടെത്തി ശുചീകരിക്കുകയും അലങ്കരിച്ച് സൗന്ദര്യവല്ക്കരിക്കുകയും ചെയ്യുന്ന ബ്യൂട്ടി കോങ്ങാട് പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം മണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എയും ഗ്രാമപഞ്ചായത്തുകളും ചേര്‍ന്ന് വിഭാവനം ചെയ്ത പദ്ധതിയാണ് ബ്യൂട്ടി കോങ്ങാട്.
ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ മണ്ഡലത്തിലെ ഓരോ ഗ്രാമപഞ്ചായത്തിലെയും മൂന്നു പൊതുഇടങ്ങള്‍ കണ്ടെത്തി നവീകരിക്കുകയും അലങ്കരിക്കുകയുമാണ് പദ്ധതിയുടെ ആദ്യഘട്ടം. പദ്ധതിക്ക് ആവശ്യമായ സംവിധാനങ്ങള്‍ പൊതുമരാമത്ത് വകുപ്പും ഹരിതകേരളം മിഷനും ശുചിത്വമിഷനും ഉറപ്പുവരുത്തിയിട്ടുണ്ട്. ചടങ്ങില്‍ മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത, വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥന്, പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.