സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ 24ന് (ബുധനാഴ്ച) രാവിലെ 11ന് സിറ്റിംഗ് നടത്തും.സേനൈത്തലൈവർ സമുദായത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഹർജി, അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളെ കേന്ദ്ര സർക്കാരിന്റെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം, പാർക്കവകുല സമുദായത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഹർജി എന്നിവ പരിഗണിക്കും.കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്റ്റ്. ജി.ശശിധരൻ, അംഗങ്ങളായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ സിറ്റിംഗിൽ പങ്കെടുക്കും.