കട്ടപ്പന ഗവ. ഐ.ടി.ഐ -2014 ആഗസ്റ്റില്‍ പ്രവേശനം നേടി നാലാം സെമസ്റ്റര്‍ പരീക്ഷ മുമ്പ് എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കും, 2015 ആഗസ്റ്റ് മുതല്‍ മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കും, 2016 ആഗസ്റ്റ് സെഷന്‍ മുതല്‍ പ്രവേശനം നേടി രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കും, 2017 ആഗസ്റ്റ് സെഷന്‍ മുതല്‍ പ്രവേശനം നേടി ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ട് തുടര്‍ച്ചയായ 5 വര്‍ഷത്തിനുള്ളില്‍ ആകെ 5 അവസരങ്ങള്‍ വിനിയോഗിക്കാത്ത ട്രെയിനികള്‍ക്കും സെപ്റ്റംബര്‍ 2022 ല്‍ നടക്കുന്ന എസ്.സി.വി.റ്റി. ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓരോ സെമസ്റ്ററിനും പ്രത്യേകം അപേക്ഷയും അതാത് സെമസ്റ്ററിനു നിശ്ചയിച്ചിട്ടുള്ള അപേക്ഷാഫീസും ഒടുക്കേണ്ടതാണ്. സപ്ലിമെന്ററി പരീക്ഷയുടെ അപേക്ഷാഫീസ് 170 രൂപയാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 23 വൈകുന്നേരം 4.00 മണി. ഫോണ്‍- 04868 272216.
