തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ സംബന്ധിച്ച് അസംബ്ലി ലെവൽ ട്രെയ്നേഴ്സിന് പരിശീലനം സംഘടിപ്പിച്ചു. കേരള തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിന്റെ നേതൃത്വത്തിൽ ആസൂത്രണ ഭവൻ ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫീസർമാർ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. പരിശീലനം ലഭിച്ച അസംബ്ലി ലെവൽ ട്രെയ്നേഴ്സാണ് താഴേതട്ടിലുള്ള ബൂത്ത് ലെവൽ ഓഫീസർമാരെ പരിശീലിപ്പിക്കുക. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പു വരുത്തുക കൂടിയാണ് ലക്ഷ്യമിടുന്നത്.
വോട്ടർ പട്ടിക രജിസ്‌ട്രേഷനിൽ വരുത്തിയ മാറ്റങ്ങൾ, ആധാറുമായി വോട്ടർപട്ടിക ബന്ധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. വിവര ശേഖരണത്തിനായി തയ്യാറാക്കിയ പുതിയ ഗരുഡ ആപ്പ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി.
സംശുദ്ധ വോട്ടർ പട്ടിക പുതുക്കൽ 2023ന്റെ ഭാഗമായാണ് പരിശീലനം. വോട്ടർപട്ടിക ശുചീകരണം, ഇരട്ടിക്കൽ ഒഴിവാക്കൽ, വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കൽ, കള്ളവോട്ട് തടയൽ എന്നീ ലക്ഷ്യങ്ങളോടെയാണ് വോട്ടർമാരുടെ ആധാർ വിവരങ്ങൾ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നത്. ഇത് സംബന്ധിച്ച ഉദ്യോഗസ്ഥരുടെ സംശയങ്ങളും പരിശീലന പരിപാടിയിൽ നിവാരണം ചെയ്തു
ചീഫ് ഇലക്ഷൻ ഓഫീസ് സെക്ഷൻ ഓഫീസർ ആർ വി ശിവലാൽ, ലാൻഡ് റവന്യൂ വകുപ്പ് ജൂനിയർ സൂപ്രണ്ട് ജി പ്രശാന്ത്, ചീഫ് ഇലക്ഷൻ ഓഫീസ് അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ റിജു എം ദാസ് എന്നിവർ ക്ലാസുകൾ നയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശീലനം ലഭിച്ചവരാണിവർ. തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശീലനത്തിന്റെ ഭാഗമായി.
തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങളിൽ വന്ന