ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രയിൽ അവതരിപ്പിക്കാനുള്ള ഫ്‌ളോട്ട് രൂപകൽപന ചെയ്യാൻ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പ്രൊപ്പോസൽ ക്ഷണിച്ചു. ഫ്‌ളോട്ട് രൂപകൽപനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.keralataxes.gov.in ൽ ലഭിക്കും. പ്രൊപ്പോസൽ ഓഗസ്റ്റ് 29ന്  വൈകിട്ട് അഞ്ചിനകം കമ്മീഷണർ, ചരക്ക് സേവന നികുതി വകുപ്പ്, ടാക്സ് ടവർ, കരമന, കിള്ളിപ്പാലം എന്ന വിലാസത്തിൽ ലഭിക്കണം.