എറണാകുളം പെരുമ്പാവൂരിൽ മുടക്കുഴി എന്ന സ്ഥലത്ത് പട്ടികജാതിക്കാരായ ദമ്പതികളെ പാറമട ഉടമ ആക്രമിച്ചു എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. എസ്.സി പ്രൊമോട്ടർ കൂടിയായ പി.ബി. ശാലു ഭർത്താവ് പി.സി. രതീഷ് എന്നിവരെ പാറമട ഉടമ വർഗീസ് മർദ്ദിക്കുകയും ജാതീയമായി അധിക്ഷേപിച്ചുവെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിഷയത്തിൽ ക്രിമിനൽ നിയമ പ്രകാരവും പട്ടികജാതി പട്ടികവർഗ (അതിക്രമ നിരോധന) പ്രകാരവും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ പെരുമ്പാവൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലസിനും എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസർക്കും കമ്മീഷൻ നിർദ്ദേശം നൽകി.