നാട്ടറിവ് ദിനത്തില്‍ തിരുനെല്ലി പഞ്ചായത്തിലെ നാട്ടറിവുകളുടെ സൂക്ഷിപ്പുകാരിയായ ജോച്ചിയമ്മയെ ഊരിലെത്തി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ ആദരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ ഗുണ്ഠികപറമ്പ് ഊരിലെ അടിയ വിഭാഗത്തില്‍ നിന്നുള്ള ജോച്ചിയമ്മ വന സംരക്ഷണ സമിതിയുടെയും പ്രവര്‍ത്തകയാണ്. ഔഷധ സസ്യങ്ങളുടെ സംരക്ഷണം, നാട്ടുചികിത്സ എന്നിവയില്‍ ശ്രദ്ധേയയാണ് ജോച്ചിയമ്മ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ജോച്ചിയമ്മയെ ഓണപ്പുടവ നല്‍കി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍ ഹരീന്ദ്രന്‍, ടി. സന്തോഷ് കുമാര്‍, എ. മുരളീധരന്‍,പി. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
