പ്രതിമാസ അംശാദായം വര്‍ധിപ്പിച്ചു
കേരള ഷോപ്പ് ആന്‍ഡ് കൊമേഷ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ ഉള്‍പ്പെടെയുളള തൊഴിലാളികളുടെ ക്ഷേമനിധി പ്രതിമാസ അംശാദായം സെപ്റ്റംബര്‍ ഒന്നുമുതല്‍ 40 രൂപയില്‍ നിന്നും 100 രൂപയായി വര്‍ധിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഇതനുസരിച്ച് തൊഴിലുടമ വിഹിതം 20 രൂപയില്‍ നിന്നും 50 രൂപയായും തൊഴിലാളി വിഹിതം 20 രൂപയില്‍ നിന്നും 50 രൂപയായും അടക്കേണ്ടതാണ്. ഫോണ്‍- 0495 2372434.
ക്വട്ടേഷന്‍ നോട്ടീസ്
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ജില്ലയിലെ എലത്തൂര്‍ ഐ.ടി.ഐ യില്‍ എം.എം.വി ട്രഡിലേക്ക് സിലബസ് പ്രകാരമുളള ഇനം അസംസ്‌കൃത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വേണ്ടി വ്യക്തികള്‍/സ്ഥാപനങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സീല്‍ വച്ച കവറുകളില്‍ ട്രെയിനിംഗ് സൂപ്രണ്ട് ആന്‍ഡ് പ്രിന്‍സിപ്പാള്‍, ഗവ. ഐ.ടി.ഐ (എസ്.സി.ഡി.ഡി) എലത്തൂര്‍ പി.ഒ കോഴിക്കോട് പിന്‍. 673303 വിലാസത്തില്‍ അയക്കേണ്ടതാണ്. അവസാന തീയ്യതി സെപ്റ്റംബര്‍ മൂന്ന് വൈകുന്നേരം 5 മണി വരെ.
ദേശീയ ഭിന്നശേഷി അവാര്‍ഡ്- അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡ് 2021 &2022 ആയി ബന്ധപ്പെട്ട് നോമിനേഷന്‍ ക്ഷണിച്ചു.വിവിധ വിഭാഗത്തിലുളള അവാര്‍ഡുകള്‍ക്ക് നിര്‍ദ്ദിഷ്ട മാനദണ്ഡ പ്രകാരം ഓണ്‍ലൈനായാണ് നോമിനേഷന്‍ ലഭ്യമാക്കേണ്ടത്. അവസാന തീയ്യതി ആഗസ്ത് 28. disabiltiyafairs.gov.in, awards.gov.in എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. ഫോണ്‍- 0495 2371911.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ജില്ലാ സൈനിക ക്ഷേമ ഓഫീസ് വഴി രണ്ടാം ലോക മഹായുദ്ധസേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും നല്‍കി വരുന്ന പ്രതിമാസ സാമ്പത്തിക സഹായം ലഭിക്കുന്നവര്‍ ആഗസ്ത് മാസത്തില്‍ സമര്‍പ്പിക്കേണ്ട ജീവിച്ചിരിപ്പുണ്ട് (ലൈഫ് സര്‍ട്ടിഫിക്കറ്റ്) സര്‍ട്ടിഫിക്കറ്റ് ഇതുവരെ ഹാജരാക്കാത്തവര്‍ എത്രയും പെട്ടെന്ന് ഹാജരാക്കേണ്ടതാണ്. ഫോണ്‍- 0495 2771881.
അഭിമുഖം
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. വിശ്വകര്‍മ (കാറ്റഗറി നമ്പര്‍ 691/2021) തസ്തികയ്ക്ക് സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ഓഗസ്റ്റ് 26ന് രാവിലെ 11.45 ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസില്‍ വെച്ച് നടത്തും. ഫോണ്‍- 0495 2371971.
ക്വട്ടേഷന്‍ ക്ഷണിച്ചു
വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസിന്റെ ഔദ്യോഗിക യാത്രാവശ്യങ്ങള്‍ക്കായി യാത്രാ വാഹനം/കാര്‍ ഒരു വര്‍ഷത്തേക്ക് മാസ വാടക നിരക്കില്‍ നല്‍കുവാന്‍ താല്‍പര്യമുളള അംഗീകൃത ടൂര്‍ ഓപ്പറേറ്റേഴ്സ്/ടാക്സി ഏജന്‍സി/ ടാക്സികള്‍ സ്വന്തമായിട്ടുളളവര്‍ എന്നിവരില്‍ നിന്നും മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 31 വൈകീട്ട് 3 മണി വരെ. ഫോണ്‍- 0495 2959779.
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററിലൂടെ ആര്‍ക്കിടെക്ച്ചര്‍, ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാന്‍, ലാന്‍ഡ് സര്‍വ്വെ മേഖലകളിലുളള ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വ്വെ, ആര്‍ക്കിടെക്ച്ചര്‍ ഡ്രാഫ്റ്റ്സ്മെന്‍, ടോട്ടല്‍സ്റ്റേഷന്‍ സര്‍വ്വെ എന്നീ 3 മാസം ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും 6 മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഡിസൈന്‍ സ്യൂട്ട് കോഴ്സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. ഫോണ്‍: 8136802304.
ജനകീയ കമ്മിറ്റി യോഗം
വ്യാജമദ്യ ഉല്പാദനം, വിതരണം, വില്പന, മയക്കുമരുുകളുടെ ഉപഭോഗം എന്നിവ ജനകീയ പങ്കാളിത്തത്തോടെ തടയുതിനുളള ജില്ലാതല ജനകീയ കമ്മിറ്റിയുടെ അടുത്ത യോഗം ഓഗസ്റ്റ് 26 ന് ഉച്ചക്ക് 3.30 ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ അംഗങ്ങള്‍ എത്തിച്ചേരേണ്ടതാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
ഓണാഘോഷം- നാടന്‍ കലകള്‍ അവതരിപ്പിക്കാന്‍ അവസരം
ഓണാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന കലാ സാംസ്‌കാരിക പരിപാടികളില്‍ നാടന്‍ കലകള്‍ അവതരിപ്പിക്കുന്നതിന് താല്‍പര്യമുള്ള സംഘങ്ങള്‍ ഓഗസ്റ്റ് 25 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സെക്രട്ടറി, ഡി.ടി.പി.സി മാനാഞ്ചിറ, കോഴിക്കോട് 673001 എന്ന വിലാസത്തില്‍ രേഖാമൂലം അറിയിക്കണം. 0495 2720012.