ഇക്കൊല്ലത്തെ ഓണം ഘോഷയാത്രയിൽ വനം വകുപ്പ് അവതരിപ്പിക്കുന്ന ഫ്‌ളോട്ട് തയ്യാറാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഈ മേഖലയിൽ മുൻപരിചയമുള്ള ആർട്ടിസ്റ്റുകൾ, സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. വനസംരക്ഷണവുമായി ബന്ധപ്പെട്ട ഫ്ളോട്ട് തയ്യാറാക്കുന്നതിനുള്ള രൂപരേഖ അടക്കമുള്ള എസ്റ്റിമേറ്റ് ഡയറക്ടർ, ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ, വനം മുഖ്യകാര്യാലയം, വഴുതക്കാട്-14 എന്ന വിലാസത്തിൽ ഓഗസ്റ്റ് 27ന് വൈകിട്ട് അഞ്ച് മണിക്കു മുൻപ് എത്തിക്കണം. ഫോൺ: 0471-2529144, 2529145.