ടൂറിസം വകുപ്പ് നടത്തുന്ന ഓണഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 6ന് തിരുവാതിര മത്സരവും 7ന് അത്തപ്പൂക്കള മത്സരവും സംഘടിപ്പിക്കുന്നു. തിരുവാതിര മത്സരത്തിൽ ആദ്യത്തെ മൂന്നു വിജയികൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ സമ്മാനമുണ്ട്. അത്തപ്പൂക്കള മത്സരത്തിൽ 20,000, 15,000, 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. മികച്ച രീതിയിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും തിരുവാതിര മത്സരത്തിൽ പ്രോത്സാഹന സമ്മാനമായി 3,000 രൂപ വീതവും അത്തപ്പൂക്കള മത്സരത്തിൽ 2,000 രൂപ വീതവും നൽകും. അത്തപ്പൂക്കള മത്സരത്തിൽ മാധ്യമ സ്ഥാപനങ്ങൾക്ക് 20,000, 15,000, 10,000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും പ്രോത്സാഹനമായി 2,000 രൂപ വീതവും സമ്മാനം നൽകും.

കലാ സാംസ്‌കാരിക സംഘടനകൾ, വായനശാലകൾ, ക്ലബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ/കലാലയങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, ഇതര സർക്കാർ റിക്രിയേഷൻ ക്ലബുകൾ തുടങ്ങിയവയ്ക്ക് പങ്കെടുക്കാം. ആഗസ്റ്റ് 30 വരെ മ്യൂസിയത്തിന് എതിർവശത്തുള്ള ടൂറിസം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 8848077834, 9447654612.