കേരള ഷോപ്‌സ് ആൻഡ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്വയംതൊഴിൽ ചെയ്യുന്ന അംഗങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളികളുടെയും പ്രതിമാസ അംശാദായം 40 രൂപയിൽ നിന്നും 100 രൂപയായി വർധിപ്പിച്ചു. 2022 സെപ്റ്റംബർ ഒന്നു മുതൽ അംശാദായ വർധനവ് പ്രാബല്യത്തിൽ വരുന്നതാണെന്ന് തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2572189.