2022-23 അധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.  അപേക്ഷകർക്ക് www.polyadmission.org എന്ന പോർട്ടലിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും  ജനന തീയതിയും നൽകി ‘Trial Rank Details, Trial allotment details’ എന്നീ ലിങ്കുകൾ വഴി ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്‌മെന്റും പരിശോധിക്കാവുന്നതാണ്. അപേക്ഷകർക്ക് ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും, അപേക്ഷകളിൽ എന്തെങ്കിലും തിരുത്തലുകൾ നടത്തുന്നതിനും ഓഗസ്റ്റ് 27നു വൈകിട്ട് 5 വരെ സമയമുണ്ടായിരിക്കും ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./എയിഡഡ് പോളിടെക്‌നിക് കോളേജിലെ ഹെല്പ് ഡെസ്‌ക്കുമായി ബന്ധപ്പെടണം.