നാല് ദശാബ്ദത്തിന്റെ ഇടവേളക്ക് ശേഷം ചാല ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികളും പഠിക്കാനെത്തുന്നു. പുതുതായി അഡ്മിഷൻ നേടിയ പെൺകുട്ടികളടക്കമുള്ള പ്ലസ് വൺ ബാച്ചിന്റെ പ്രവേശനോത്സവം ഇന്നു നടക്കും. രാവിലെ 9.30നു നടക്കുന്ന പരിപാടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പെൺകുട്ടികൾക്ക് ഫല വൃക്ഷത്തൈകളും ഉന്നത വിജയം നേടിയവർക്കുള്ള പുരസ്‌കാരവും ചടങ്ങിൽ വിതരണം ചെയ്യും.