വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മികച്ച രീതിയിൽ കേരളത്തിന് സഹായം ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തെലങ്കാന -25 കോടി, മഹാരാഷ്ട്ര- 20 കോടി, ഉത്തർപ്രദേശ് -15 കോടി, മധ്യപ്രദേശ്, ദൽഹി, പഞ്ചാബ്, കർണാടക, ബീഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് 10 കോടി വീതം, തമിഴ്‌നാടും ഒഡിഷയും അഞ്ചുകോടി വീതം, ചത്തീസ്ഗഡ് മൂന്നുകോടിയും ഏഴുകോടിയും ധാന്യവും എന്നിങ്ങനെയാണ് സഹായം ലഭിച്ചത്.