ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നടത്തുന്ന ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റെൻഡന്റ് കോംപീറ്റൻസി പരീക്ഷ ഡിസംബർ ആറ്, ഏഴ്, എട്ട് തീയതികളിൽ നടത്തും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സെപ്റ്റംബർ ഒന്ന് മുതൽ 22 വരെ അപേക്ഷ സ്വീകരിക്കും. ഓൺലൈൻ അപേക്ഷയുടെ പകർപ്പും ബന്ധപ്പെട്ട പ്രമാണങ്ങളുടെ പകർപ്പും തിരുവനന്തപുരം കുമാരപുരത്തുള്ള ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡയറക്ടറേറ്റിൽ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 10ന് വൈകിട്ട് അഞ്ച്. വിശദവിവരങ്ങൾക്ക്: www.fabkerala.gov.in.