ക്വട്ടേഷന് ക്ഷണിച്ചു
കോഴിക്കോട് ഗവണ്മെന്റ് എഞ്ചിയിനീയറീങ് കോളേജിലെ സി.എ ഓഫീസിലേക്ക് സ്‌കാനര് വാങുന്നതിന് വേണ്ടി മത്സര സ്വഭാവമുളള ക്വട്ടേഷനുകള് ക്ഷണിച്ചു. സെപ്തംബര് 6 ന് ഉച്ചക്ക് 2 മണി വരെ ക്വട്ടേഷനുകള് സ്വീകരിക്കും. കൂടുതല് വിവരങ്ങള്ക്കായി കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്സിപ്പല് അറിയിച്ചു. ഫോണ്– 0495 2383220, 0495 2383210.
ഐ.ടി.ഐ പ്രവേശനം ഓഗസ്റ്റ് 27 ന്
കോഴിക്കോട് മാളിക്കടവ് ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളില് പ്രവേശത്തിനുവേണ്ടി അപേക്ഷിച്ചിട്ടുളള 260 ന് മുകളില് ഇന്ഡക്സ് മാര്ക്ക് ലഭിച്ച എല്ലാ വിഭാഗത്തില്പെട്ട വിദ്യാര്ഥികള് ടി.സി. തുടങ്ങിയ അസ്സല് സര്ട്ടിഫിക്കറ്റുകള് സഹിതം രക്ഷിതാവിനോടൊപ്പം ഓഗസ്റ്റ് 27 ന് രാവിലെ 8 മണിക്ക് ഐ.ടി.ഐയില് എത്തിച്ചേരണ്ടതാണ്.ഫോണ്– 0495-2377016, 9947454618, 9495863857.
പുനര്ലേലം
കോഴിക്കോട് മലാപ്പറമ്പില് പ്രവര്ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയത്തില് സ്ഥിതി ചെയ്യുന്ന ഒരു മഹാഗണി മരം ആഗസ്ത് 31 ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് വെച്ച് പുനര്ലേലം ചെയ്ത് വില്പന നടത്തും. മുദ്ര വച്ച കവറില് ക്വട്ടേഷനുകള് ഓഗസ്റ്റ് 31 ന് രാവിലെ 10.30 മണി വരെ സമര്പ്പിക്കാം. നിരതദ്രവ്യം ആയി 500 രൂപ ജോയിന്റ് ഡയറക്ടര് സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയം, കോഴിക്കോട് എന്ന വിലാസത്തില് ഡിമാന്് ഡ്രാഫ്റ്റ് എടുക്കേണ്ടതാണ്. ഫോണ്– 0495 2373819.
ലാക്ടേഷന് കൗണ്സിലര് നിയമനം
കോഴിക്കോട് ഗവ.മെഡിക്കല് കോളേജില് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കെ.എ.എസ്.പിക്ക് കീഴില് ലാക്ടേഷന് കൗണ്സിലര് ഒഴിവിലേക്ക് താല്ക്കാലികമായി നിയമനം നടത്തുന്നു. താല്പര്യമുളള ഉദ്യോഗാര്ത്ഥികള് സര്ട്ടിഫിക്കറ്റുകള് സഹിതം ഓഗസ്റ്റ് 27ന് രാവിലെ 11.30 ന് ഐ.എംസിഎച്ച് സൂപ്രണ്ട് ഓഫീസില് ഇന്റര്വ്യൂ നേരിട്ട് ഹാജരാകേണ്ടതാണ്.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് മാളിക്കടവ് ജനറല് ഐ.ടി.ഐ യില് ഡിപ്ലോമ ഇന് ഗ്രാഫിക് ഡിസൈനിംഗ് ആന്ഡ് അഡ്വര്ടൈസിങ്, ഡിപ്ലോമ ഇന് ആര്ക്കിടെക്ചറല് ഡിസൈന്(ബില്ഡിങ് ഡിസൈന്) എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയ്യതി സെപ്റ്റംബര് 5. ഫോണ്– 9744002006, 9447311257.
ക്വട്ടേഷന് ക്ഷണിച്ചു
കോഴിക്കോട് ഇലക്ട്രോണിക്‌സ് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യലയത്തിലെ ഔദ്യോഗിക ആവശ്യങ്ങള്ക്കായി അധികം കാലപഴക്കമില്ലാത്ത ടാക്‌സി പെര്മിറ്റ് വാഹനങ്ങള് ലഭ്യമാക്കുന്നതിന് ക്വട്ടേഷന് ക്ഷണിച്ചു. 2022 സെപ്തംബര് മുതല് 2020 നവംബര് വരെയാണ് വാഹനം ലഭ്യമാക്കേണ്ടത്. ഓഗസ്റ്റ് 31 വൈകുന്നേരം മൂന്ന് മണിവരേ ക്വട്ടേഷന് സ്വീകരിക്കും. ഫോണ്-0495 2376242.
എമിഗ്രേഷന് സപ്പോര്ട്ട്- വിമുക്തഭടന്മാരുടെ അഭിമുഖം
ജില്ലാ സൈനികക്ഷേമ ഓഫീസ് മുഖേന എമിഗ്രേഷന് സപ്പോര്ട്ട് തസ്തികയിലേക്ക് അപേക്ഷ സമര്പ്പിച്ച വിമുക്തഭടന്മാരില് നിന്നും അഭിമുഖത്തിനു യോഗ്യത നേടിയവര്ക്ക് അഭിമുഖത്തിന്റെ സ്ഥലം, തിയതി എന്നിവ സംബന്ധിച്ച വിവരങ്ങള് അപേക്ഷകരുടെ ഇ-മെയിലില് ഡി.ജി.ആര് ഓഫീസില് നിന്നും അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത വിമുക്തഭടന്മാര് ഡി.ജി.ആറിന്റെ വെബ് സൈറ്റിലോ അല്ലെങ്കില് ജില്ല സൈനികക്ഷേമ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.
താല്ക്കാലിക നിയമനം
ഐ.എച്ച്.ആര്.ഡിയുടെ കീഴില് പ്രവര്ത്തിക്കുന്ന വടകര മോഡല് പോളിടെക്‌നിക് കോളേജില് ലക്ച്ചറര് ഇന് കംപ്യൂട്ടര് എഞ്ചിനീയറിംഗ് തസ്തികയില് താല്കാലിക നിയമനം നടത്തുന്നു. ഓഗസ്റ്റ് 27 ന് രാവിലെ 10 മണിക്കാണ് ഇന്റ്റര്വ്യു. ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിംഗ് ബിരുദമാണ് അടിസ്ഥാന യോഗ്യത. നിശ്ചിത യോഗ്യത പൂര്ത്തിയാക്കി സര്ട്ടിഫിക്കറ്റുകള് കൈവശമുള്ളവരെ മാത്രമേ ഇന്റര്വ്യൂവിനു പരിഗണിക്കുകയുള്ളു. താല്പര്യമുള്ളവര് എല്ലാ സര്ട്ടിഫിക്കറ്റുകളുടെയും അസ്സലും, കോപ്പികളും സഹിതം ഹാജരാവേണ്ടതാണ്. വിശദ വിവരങ്ങള്ക്ക്- 0496 2524920.