ആധാര്‍ കാര്‍ഡ് വോട്ടര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന ഇടുക്കി താലൂക്ക് ഓഫീസിലെ ഹെല്‍പ്പ് ഡെസ്‌ക് എല്‍.ആര്‍ തഹസില്‍ദാര്‍ മിനി.കെ ജോണ്‍ ഉദ്ഘാടനം ചെയ്തു. 2023 ലെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലും (എസ്.എസ്.ആര്‍ 2023) ആരംഭിച്ചു. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തും ആധാര്‍ കാര്‍ഡ് വോട്ടര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം. www.nvsp.in വെബ്സൈറ്റിലും രജിസ്ട്രേഷന്‍ നടത്താം. ഇതിന് സാധിക്കാത്തവര്‍ക്ക് താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എന്നിവരെ സമീപിച്ച് വോട്ടര്‍ ഐ.ഡി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാമെന്ന് തഹസില്‍ദാര്‍ അറിയിച്ചൂ.
