സംസ്ഥാനത്ത് നായകളിൽ നിന്നും കടിയേറ്റ് ഈ വർഷം ഉണ്ടായിട്ടുള്ള മരണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകൾ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിർദേശം നൽകിയത്. വിദഗ്ധ സമിതി ഇതുസംബന്ധിച്ച് അന്വേഷിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.