തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന എ.ബി.സി.ഡി ക്യാമ്പില്‍ 1269 പേര്‍ക്ക് ആധികാരിക രേഖയായി. ആധാര്‍ – 440, റേഷന്‍ കാര്‍ഡ് – 301, ഇലക്ഷന്‍ ഐ.ഡി – 558, ജനന സര്‍ട്ടിഫിക്കറ്റ് – 80, ബാങ്ക് അക്കൗണ്ട് – 71, ആരോഗ്യ ഇന്‍ഷുറന്‍സ് – 66, ഡിജിലോക്കര്‍ – 453, വില്ലേജ് അനുബന്ധ സര്‍ട്ടിഫിക്കറ്റ് – 52, പെന്‍ഷന്‍ – 12 തുടങ്ങി 2033 സേവനങ്ങളും ക്യാമ്പിലൂടെ നല്‍കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും അക്ഷയ കൗണ്ടറുകളിലൂടെയുമാണ് പഞ്ചായത്തിലെ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സേവനം ലഭ്യമാക്കിയത്. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ നല്‍കി. രേഖകളിലെ തെറ്റുകള്‍ തിരുത്തി നല്‍കാനും സംവിധാനമുണ്ടായിരുന്നു. ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പൊതുവിതരണം, റവന്യൂ, ആരോഗ്യം, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ വകുപ്പുകള്‍ കൗണ്ടറുകള്‍ ഒരുക്കി.
