തിരുവനന്തപുരം: ദുരിതാശ്വാസ മേഖലയിലെ മെഡിക്കല്‍ ക്യാമ്പുകളില്‍ 24 മണിക്കൂറും വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ക്യാമ്പില്‍ 24 മണിക്കൂറും ഉണ്ടായിരിക്കേണ്ടതാണ്. ഇതോടൊപ്പം മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്തണം. സന്ദര്‍ശിച്ച ക്യാമ്പുകളിലെല്ലാം ആവശ്യത്തിലധികം മരുന്നുകള്‍ ലഭ്യമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പ് സന്ദര്‍ക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.