കായംകുളം-പത്തനാപുരം റോഡില്‍ അടൂര്‍ കോട്ടമുകള്‍ ജംഗ്ഷനില്‍ എല്ലോറപ്പടിയിലും ഗോപു നന്ദിലേത്തിനു സമീപത്തുമുളള കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നു വരുന്നതിനാല്‍ ഈ റോഡില്‍ കൂടിയുള്ള വാഹനഗതാഗതം നിയന്ത്രണ വിധേയമല്ല. ആയതിനാല്‍, പത്തനാപുരത്തുനിന്ന് അടൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കോട്ടമുകള്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് അടൂര്‍ പരുത്തിപ്പാറ റോഡിലൂടെ എം.സി.റോഡില്‍ (വടക്കടത്തുകാവ് ജംഗ്ഷനില്‍) എത്തി അടൂരിലേക്കും അടൂരില്‍ നിന്ന് പത്തനാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നിലവില്‍ കെ.പി റോഡില്‍ വണ്‍വേ വഴി കടത്തി വിടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
