കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ കുടുംബശ്രീ എന്നിവ മുഖേന വിപണി ഇടപെടലിന്റെ ഭാഗമായി ജില്ലയില്‍ 77 ഓണച്ചന്തകള്‍ ആരംഭിക്കും. കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ നേരിട്ട് സംഭരിച്ച് ഓണച്ചന്തകള്‍ നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഓണ വിപണിക്കായി പച്ചക്കറികള്‍ പൊതു വിപണിയിലെ വിലയേക്കാള്‍ 10 ശതമാനം അധികം വില നല്‍കി കര്‍ഷകരില്‍ നിന്നും സംഭരിക്കും.
ഇത്തരത്തില്‍ സരംഭിച്ച പച്ചക്കറികള്‍ ഓണ വിപണികളിലൂടെ വില്‍പ്പന നടത്തുമ്പോള്‍ പൊതു വിപണിയിലെ വിലയേക്കാള്‍ 30 ശതമാനം കുറച്ച് വിപണനം നടത്തുകയും ചെയ്യും. സെപ്റ്റംബര്‍ നാലു മുതല്‍ ഏഴു വരെയാണ് ഓണവിപണി നടക്കുന്നത്. കൃഷിഭവന്‍, ബ്ലോക്ക്, ജില്ല അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഓണ വിപണികള്‍ക്കായി നല്‍കുന്ന കര്‍ഷകന് അനുമോദന പത്രം നല്‍കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല അറിയിച്ചു.