കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന കല്‍പ്പറ്റ ബ്ലോക്ക്തല ആരോഗ്യ മേളയില്‍ മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം ആയുര്‍വേദ വിഭാഗത്തിന്. പാലിയേറ്റീവ് വിഭാഗവും ജീവിത ശൈലി രോഗ ക്ലിനിക്കും രണ്ടാം സ്ഥാനം പങ്കിട്ടു. നേത്ര രോഗ വിഭാഗത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. മേളയിലെ ഹോമിയോ, ദന്തരോഗ വിഭാഗം, അക്ഷയ, ഗ്രാമീണ ബാങ്ക് എന്നീ സ്റ്റാളുകള്‍ പ്രോത്സാഹന സമ്മാനം നേടി.