ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ അച്ചൂര്‍ തേയില ഫാക്ടറിയില്‍ ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രത്യേക ക്യാമ്പെയിന്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌പോര്‍ട്ടലായ www.nvsp.in വഴിയും, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും, ബൂത്ത് ലെവല്‍ ഓഫീസര്‍ വഴിയും ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം. തൊഴിലാളികള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തി. ക്യാമ്പിന് ഇലക്ഷന്‍ ജീവക്കാര്‍ നേതൃത്വം നല്‍കി.
