കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കമ്പളനാട്ടി ഉത്സവം തൃശ്ശിലേരി പവർലൂം പാടശേഖരത്തിൽ നാളെ (ഞായർ) നടക്കും. സബ് കളക്ടർ ആർ. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്യും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ, സി.ഡി.എസ് ഭാരവാഹികൾ, തിരുനെല്ലി പഞ്ചായത്തിലെ വിവിധ ഊരുകളിൽ നിന്നും അയൽക്കൂട്ടങ്ങളിൽ നിന്നുമായി ഇരുന്നൂറോളം പേർ കബളനാട്ടി ഉത്സവത്തിൽ പങ്കെടുക്കും.