സ്ത്രീകളും പുരുഷന്മാരും ചിത്രീകരിച്ച ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ രാത്രി
ജീവിതം പ്രമേയമാകുന്ന നൈറ്റ് ടൈം ഇൻ സ്മാൾ ടൗൺ ഇന്ത്യ എന്ന ദീർഘ
ഡോക്യുമെന്ററിയുടെ പ്രദർശനം ഞായറാഴ്ച നടക്കും. കൈരളി തിയേറ്ററിൽ
ഉച്ചകഴിഞ്ഞു 2 .30 നാണ് ചിത്രത്തിന്റെ പ്രദർശനം.
പ്രേക്ഷകപ്രീതിനേടി ബോയ് ഇൻ ദി ബ്രാഞ്ചും മെൻ ഇൻ ദി ട്രീയും.

വർഗീയ സംഘടനകൾ യുവമനസുകളിൽ ചെലുത്തുന്ന സ്വാധീനം തുറന്നുകാട്ടുന്ന
ബോയ് ഇൻ ദി ബ്രാഞ്ചും എട്ട് വർഷങ്ങൾക്കു ശേഷം ഇതേ വിഷയം വിശകലനം
ചെയ്യുന്ന മെൻ ഇൻ ദി ട്രീയും മേളയുടെ രണ്ടാം ദിനത്തിൽ പ്രേക്ഷക പ്രീതി
നേടി.ലളിത് വചാനി സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ സദസിലാണ്
പ്രദർശിപ്പിച്ചത്. ഫോക്കസ് ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ പ്രദർശിപ്പിച്ച പ്രവീൺ
ഗാഥേ ചിത്രം താജ്‌മഹൽ , സനാത് ഗാനു സംവിധാനം ചെയ്ത ഷിംഗാ,സൊനാലി
ബിശ്വാസ് ചിത്രം എ റെയർ ഗിഫ്റ്റ് എന്നീ ചിത്രങ്ങളും ശനിയാഴ്ച പ്രേക്ഷക
ഹൃദയം കീഴടക്കി.

ശ്രീലങ്കൻ തമിഴ് അഭയാർത്ഥികളുടെ കഥ പറയുന്ന എന്നിട്ടും ഇടമില്ലാത്തവർ
,ഫാത്തിമ,ചേയ്ഞ്ചിങ് ലാൻഡ്സ്കേപ് എന്നീ ലോങ് ഡോക്യുമെന്ററികളാണ്
ശനിയാഴ്ച മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചത്. മലയാളം അനിമേഷൻ
ചിത്രങ്ങളായ അരികെ , മഞ്ചാടിക്കാലം തുടങ്ങിയ ചിത്രങ്ങളും ജനപങ്കാളിത്തം
കൊണ്ട് ശ്രദ്ധേയമായി

ഉത്തർപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളും
പുരുഷന്മാരും കണ്ട വിശേഷങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത് .ദി
തേർഡ് ഐസ് ഡിജിറ്റൽ എഡ്യൂക്കേറ്റേഴ്സ് ആണ് ചിത്രം സംവിധാനം
ചെയ്തിരിക്കുന്നത്.