വയനാട്ടിലെ ഗോത്രവർഗ വിഭാഗമായ മുള്ളുക്കുറുമരുടെ ജീവിതവും
ആചാരാനുഷ്ഠാനങ്ങളും പ്രമേയമാക്കിയ കേണി ഞായറാഴ്ച
പ്രദർശിപ്പിക്കും.ശ്രീ തീയേറ്ററിൽ രാവിലെ 9.15നാണ് ചിത്രത്തിന്റെ പ്രദർശനം.
ഭക്ഷണവുമായി ബന്ധപ്പെട്ട ഗോത്രജനതയുടെ പാരമ്പര്യത്തേയും
പൈതൃകത്തെയുമാണ് ചിത്രം അനാവരണം ചെയ്യുന്നത്. മുള്ളുക്കുറുമരുടെ
പുത്തരി, ഇലയ്ക്കുകൊടുക്കൽ എന്നീ ആഘോഷങ്ങളും അനുബന്ധമായ
അനുഷ്ഠാനങ്ങളും ഉൾപ്പെടുന്ന ചിത്രം മേളയിലെ നോൺ ഫിക്ഷൻ ലോങ്ങ്
ഡോക്യുമെന്ററി വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഗവേഷക വിദ്യാർഥിനി
ജി. സുകന്യയാണ് ചിത്രത്തിന്റെ സംവിധായിക. എൻ.ഐ.എ.എസിലെ നവരംഗ്
പദ്ധതിയുടെ ഭാഗമായാണ് ഡോക്യൂമെന്ററി നിർമ്മിച്ചിരിക്കുന്നത്.
സമ്മിശ്രവികാരങ്ങളുടെ ഹൃദയ താളമായി നാലു വീഡിയോ ആൽബങ്ങൾ