2022-2023 അധ്യായന വർഷത്തെ എം.ടെക് പ്രവേശനത്തിനുള്ള അപേക്ഷകൾ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 4 വരെ www.admissions.dtekerala.gov.i n, www.dtekerala.gov.in വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി സമർപ്പിക്കാം. വിശദാംശങ്ങളും പ്രോസ്‌പെക്റ്റസും വെബ്‌സൈറ്റിൽ ലഭിക്കും. പൊതു വിഭാഗത്തിലെ അപേക്ഷകൾക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് 400 രൂപയുമാണ് ഫീസ്. ഓൺലൈനായി അപേക്ഷയോടൊപ്പം അടയ്ക്കാവുന്നതാണ്.