68-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്‍റെ ട്രാക്കുകളും ഹീറ്റ്സുകളും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പ് ചടങ്ങ് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയര്മ‍ാനായ ജില്ലാ കളക്ടര്‍ വി. ആര്‍. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. 20 ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. 22 വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ചന്പക്കുളം -2, നടുവിലേപ്പറന്പന്‍ എന്നീ വള്ളങ്ങള്‍ പിന്‍മാറി.

അഞ്ചു ഹീറ്റ്സുകളിലായി നാലു വള്ളങ്ങള്‍ വീതമാണ് മത്സരത്തിനിറങ്ങുക. ഹീറ്റിസില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.

നറുക്കെടുപ്പ് ചടങ്ങില്‍ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സൂരജ് ഷാജി, ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്മിറ്റി ചെയര്‍മാന്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിനു ബേബി, എക്സിസിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ആര്‍. കെ കുറുപ്പ്, എസ്. എം ഇക്ബാല്‍, മുരളി അട്ടിച്ചിറ, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ഡി. സുധി തുടങ്ങിയവര്‍ പങ്കെടുത്തു.

ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സുകളും ട്രാക്കുകളും ചുവടെ

ഹീറ്റ്‌സ് 1
ട്രാക്ക് 1- ആയാപറമ്പ് പാണ്ടി
ട്രാക്ക് 2- കരുവാറ്റ
ട്രാക്ക് 3- ആലപ്പാട് പുത്തന്‍ ചുണ്ടന്‍
ട്രാക്ക് 4- ചമ്പക്കുളം

ഹീറ്റ്‌സ് 2
ട്രാക്ക് 1- ചെറുതന
ട്രാക്ക് 2- വലിയ ദിവാന്‍ജി
ട്രാക്ക് 3- മഹാദേവികാട് കാട്ടില്‍തെക്കേതില്‍
ട്രാക്ക് 4- ആനാരി പുത്തന്‍ചുണ്ടന്‍

ഹീറ്റ്‌സ് 3
ട്രാക്ക് 1- വെള്ളന്‍കുളങ്ങര
ട്രാക്ക് 2- കാരിച്ചാല്‍
ട്രാക്ക് 3- കരുവാറ്റ ശ്രീവിനായകന്‍
ട്രാക്ക് 4- പായിപ്പാടന്‍

ഹീറ്റ്‌സ് 4
ട്രാക്ക് 1- ദേവസ്
ട്രാക്ക് 2- സെന്‍റ് ജോര്‍ജ്
ട്രാക്ക് 3- നിരണം
ട്രാക്ക് 4- ശ്രീമഹാദേവന്‍

ഹീറ്റ്‌സ് 5
ട്രാക്ക് 1- ജവഹര്‍ തായങ്കരി
ട്രാക്ക് 2- വീയ്യപുരം
ട്രാക്ക് 3- നടുഭാഗം
ട്രാക്ക് 4- സെന്‍റ് പയസ് ടെന്‍ത്