റീ ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 3 ഓഫീസില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് ഓടുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയ്യതി സെപ്റ്റംബര്‍ 5. ഫോണ്‍: 0495 2461197.

 

പാരമ്പര്യേതര ട്രസ്റ്റി നിയമനം

വടകര താലൂക്കിലെ ശ്രീ മേമുണ്ട മഠം നാഗക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനത്തിനായി ഹിന്ദുമത വിശ്വാസികളായ ക്ഷേത്രപരിസര വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ അപേക്ഷകള്‍ ലഭിച്ചിരിക്കണം.ഫോണ്‍- 0490 2321818.

 

എന്യൂമറേറ്റര്‍ നിയമനം

സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്‌ളിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണത്തിന് ഹയര്‍ സെക്കന്ററി/തത്തുല്യ യോഗ്യതയുളളവരും സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുളളവരും അതുപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനമുളളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കണ്ട അവസാന തീയതി സെപ്റ്റംബര്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ബ്ലോക്ക് ഓഫീസുമായോ കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലുള്ള സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ജില്ലാ ഓഫീസുമായോ ബന്ധപ്പെടുക.

 

ഉദ്യോഗ് 2022- തൊഴില്‍ മേള

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ജെ.സി.ഐ കാലിക്കറ്റും സംയുക്തമായി വെളളിമാട്കുന്ന് ജെ.ഡി.റ്റി കാമ്പസില്‍ വെച്ച് സെപ്റ്റംബര്‍ മൂന്നിന് രാവിലെ 9 മണി മുതല്‍ 5 മണി വരെ ഉദ്യോഗ് 2022- മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.udyogjob.in എന്ന വെബ്‌സൈറ്റില്‍ സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 50 ല്‍ പരം കമ്പനികളിലായി 3000 ത്തില്‍ പരം ഒഴിവുകള്‍ പ്രതീക്ഷിക്കുന്ന മേളയില്‍ പ്ലസ് ടു മുതല്‍ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 0495 2370176, 8078474737.

 

അപേക്ഷ ക്ഷണിച്ചു

വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഫിസിക്‌സ്, അസിസ്റ്റന്റ് പ്രൊഫസര്‍ കെമിസ്ട്രി തസ്തികകളിലെ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകര്‍ ഓഗസ്റ്റ് 31 ന് ഉച്ചക്ക് 2 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളോടെ കോളേജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ നേരിട്ട് ഹാജരാവേണ്ടതാണ്. ഫോണ്‍-04952383924.website: www.kgptc.in.