കോട്ടയം: ഓണവിപണിയിൽ കുറഞ്ഞവിലയ്ക്കു പച്ചക്കറികൾ എത്തിക്കാൻ സഞ്ചരിക്കുന്ന ‘ഹോർട്ടി സ്‌റ്റോറു’മായി ഹോർട്ടികോർപ്. സെപ്റ്റംബർ ഒന്നുമുതൽ ഏഴുവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ ഹോർട്ടി സ്്‌റ്റോറെത്തും. സെപ്റ്റംബർ ഒന്നിനു രാവിലെ പത്തുമണിക്കു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ മൊബൈൽ ഹോർട്ടി സ്‌റ്റോർ ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ ഒൻപതുമുതൽ വൈകിട്ട് ഏഴുവരെയാണു പ്രവർത്തനം.

സെപ്റ്റംബർ ഒന്നിനു കഞ്ഞിക്കുഴി-കോട്ടയം ടൗൺ, രണ്ടിന് കോട്ടയം-ഏറ്റുമാനൂർ റോഡ്, മൂന്നിന് കഞ്ഞിക്കുഴി-പാമ്പാടി, നാലിനു കറുകച്ചാൽ-നെടുംകുന്നം-പൊൻകുന്നം, അഞ്ചിന് അയർക്കുന്നം-പാലാ റോഡ്, ആറിന് കോട്ടയം-ചിങ്ങവനം-കുറിച്ചി-കാവാലം, ഏഴിനു കോട്ടയം-കഞ്ഞിക്കുഴി-വടവാതൂർ-കലക്‌ട്രേറ്റ് എന്നിങ്ങനെയാണ് പച്ചക്കറി വണ്ടിയെത്തുക.