കോട്ടയം: സംസ്ഥാന സർക്കാരിന്റെ ‘ഒരു വർഷം ഒരു ലക്ഷം സംരംഭം’ പദ്ധതിയിൽ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ വായ്പാ ലൈസൻസ് മേള നടത്തി. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹേമ രാജു അധ്യക്ഷയായി. വികസന കാര്യ സ്റ്റാന്റഡിങ് കമ്മിറി അധ്യക്ഷൻ തോമസ് മാളിലയക്കൻ, പാമ്പാടി ബ്ലാക്ക് വ്യവസായ വികസന ഓഫീസർ സോണി ചെറിയാൻ, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ മോളി ദേവ്ര്ജും എന്നിവർ പ്രസംഗിച്ചു.