കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ഓർത്തോ ഇംപ്ലാന്റ്സും നേത്ര വിഭാഗം ഓപ്പറേഷൻ തിയേറ്ററിലേക്കാവശ്യമായ സാധനങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. സെപ്റ്റംബർ 16 ന് രാവിലെ 11.30 നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2563612