ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ആർബിട്രേറ്റർമാരുടെ പാനൽ തയാറാക്കുന്നതിന് കേരള കേഡറിൽ നിന്നു വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാകളക്ടർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ള റിട്ട. ഐ.എ.എസ് ഓഫീസർമാർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 1,50,000 രൂപ.  പ്രായപരിധി (01.08.2022 പ്രകാരം) 70 വയസ് തികയാൻ പാടില്ല. അപേക്ഷാ ഫോമിന്റെ മാതൃക  kerala.gov.in ൽ സെപ്റ്റംബർ 15 മുതൽ 30 വരെ ലഭിക്കും. അപേക്ഷ ഒക്ടോബർ 31ന് മുമ്പ് അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ), അനെക്‌സ് 1, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം.