കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ബിരുദ വിദ്യാർഥികളുടെ മെറ്റീരിയൽ പര്യവേഷണത്തിന്റെ ഭാഗമായി കുരുത്തോല കരകൗശല ശില്പശാല  സംഘടിപ്പിച്ചു. കരകൗശല വിദഗ്ധൻ ജോൺ ബേബി നേതൃത്വം നൽകി.  വിവിധ രൂപങ്ങൾ, അലങ്കാരങ്ങൾ എന്നിവ കുരുത്തോല ഉപയോഗിച്ച് ചെയ്യുന്നതിനും ഓലയുടെ വിവിധ ഉപയോഗങ്ങളെ  കുറിച്ചും ശിൽപശാലയിൽ ക്ലാസെടുത്തു. കെ എസ് ഐ ഡി യിലെ അധ്യാപകരും വിദ്യാർത്ഥികളും  പങ്കെടുത്തു.