സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നുവരെ നടക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളെ സംബന്ധിച്ച പരാതികളും നിർദേശങ്ങളും മന്ത്രിയെ നേരിട്ട് അറിയിക്കാം. വിളിക്കേണ്ട നമ്പർ: 894 387 3068.