സെപ്റ്റൺബർ 20 മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ / സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ നിന്നും ഡോ. എ.കെ.ബി. മിഷൻ ട്രസ്റ്റിൽ നിന്നും സെപ്റ്റംബർ ഒന്നു മുതൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ പിഴയില്ലാതെ സെപ്റ്റംബർ 14 വൈകുന്നേരം അഞ്ച് മണി വരെയും 10 രൂപ പിഴയോടെ 16ന് വൈകുന്നേരം അഞ്ച് മണി വരെയും സ്വീകരിക്കും.  അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പർ ഒന്നിന്200 രൂപ നിരക്കിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ആന്റ് കൺട്രോളിംഗ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വൈകി കിട്ടുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. അപേക്ഷകൾ തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കൽ കോളജിന്റെ വെബ്‌സൈറ്റായwww.ghmct.org ലും ലഭ്യമാണ്. ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് കോഴിക്കോട്,തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രമായിരിക്കും.  ആദ്യ ദിനം രാവിലെ 10 മുതൽ 12 വരെയാണ് പരീക്ഷാ സമയം.