സപ്ലൈകോ ഓണം ഫെയര്‍ 2022 അടിമാലിയില്‍ തുടങ്ങി. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഓണം മാര്‍ക്കറ്റാണ് ഈ വര്‍ഷവും അടിമാലി സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ ആരംഭിച്ചത്. സെപ്റ്റംബര്‍ ഏഴ് വരെയാണ് സപ്ലൈകോ ഓണം ഫെയര്‍. മിതമായ വിലക്ക് പലവ്യഞ്ജനങ്ങളും ഹോര്‍ട്ടികോര്‍പ്പിലൂടെ പച്ചക്കറികളും ലഭിക്കും. ഓണം ഫെയറിന്റെ ഉദ്ഘാടനം അഡ്വ.എ രാജ എം എല്‍എ നിര്‍വ്വഹിച്ചു.
