ആലപ്പുഴ ജില്ലയിലെ പ്രളയക്കെടുതി മൂലം ആരംഭിച്ച ക്യാമ്പുകളിലെ അംഗങ്ങളുടെ രജിസ്‌ട്രേഷൻ ഇന്നുമുതൽ(ഓഗസ്റ്റ് 20) നടത്തുമെന്ന് ധനമന്ത്രി ടി. എം. തോമസ് ഐസക് പറഞ്ഞു. അടിയന്തരമായി രാത്രി കളക്ടറേറ്റിൽ വിളിച്ചുകൂട്ടിയ ജില്ലാതല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം അറിയിച്ചത്.  ഓരോ ക്യാമ്പിലും രജിസ്‌ട്രേഷൻ കമ്പ്യൂട്ടറിൽ ഡാറ്റാ എൻട്രി വഴിയാണ് നടത്തുക. ഇതിനായി ക്യാമ്പിലെ ഓരോ ക്ലാസ് മുറികളിലും  എത്തി രജിസ്‌ട്രേഷൻ നടത്തും.  രജിസ്റ്റർ ചെയ്യാനായി ക്യൂ നിൽക്കേ സാഹചര്യം ഒഴിവാക്കാനാണ് ഇതെന്നും മന്ത്രി പറഞ്ഞു.  തിങ്കളാഴ്ച ഇത് പൂർത്തിയായില്ലെങ്കിൽ അടുത്ത ദിവസവും തുടരും. രജിസ്‌ട്രേഷന് പ്രത്യേക മാതൃകാ ഫോറം  സർക്കാർ തയ്യാറാക്കിയിട്ടു്. അതിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും രേഖകൾ ക്യാമ്പംഗത്തിന് നഷ്ടപ്പെട്ടിട്ടുങ്കെിൽ അവിടെ ഒഴിച്ചിടണമെന്ന് മന്ത്രി നിർദ്ദേശിച്ചു. പലർക്കും ആധാർ കാർഡ് , റേഷൻ കാർഡ് എന്നിവ നഷ്ടമായിട്ടുളള സാഹചര്യത്തിലാണിത്.
 കുട്ടനാട്ടിലെ  പഞ്ചായത്തുകളിൽ ജോലിചെയ്യുന്ന എല്ലാ ജീവനക്കാർക്കും കൂടാതെ ജില്ലയിലെ പഞ്ചായത്ത് ജീവനക്കാർക്കും ക്യാമ്പിലെ  ഡ്യൂട്ടി നൽകാൻ ധനമന്ത്രി നിർദ്ദേശം നൽകി. എല്ലാ ക്യാമ്പിനും പഞ്ചായത്ത് സെക്രട്ടറി അല്ലെങ്കിൽ ഉയർന്ന ഒരു ഉദ്യോഗസ്ഥന്  ചുമതല ഉാവും. പഞ്ചായത്ത് ജീവനക്കാരെ ആവശ്യത്തിനനുസരിച്ച് വിന്യസിക്കും. ക്യാമ്പുകളിൽ ഭക്ഷണം പാകം ചെയ്തു തന്നെ കൊടുക്കണം. പലതവണ അവസരമുായിട്ടും ഇപ്പോഴും ക്യാമ്പുകളിലേക്ക് വരാൻ തയ്യാറാകാതെ കുട്ടനാട്ടിൽ തന്നെ അവശേഷിക്കുന്ന ആരെങ്കിലും ഉങ്കെിൽ അവർക്ക് ഭക്ഷണം എത്തിക്കാനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കില്ല . ഏതു സമയം വേണമെങ്കിലും അവർക്ക് ക്യാമ്പുകളിലേക്ക് വരാനുള്ള അവസരം ഒരുക്കും.  ആവശ്യപ്പെടുകയാണെങ്കിൽ ക്യാമ്പിൽ എത്തിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കും.  ക്യാമ്പുകളിൽ ശക്തമായ പൊലീസ് സംരക്ഷണം ഏർപ്പെടുത്തും.  ഇതിനായി യൂണിഫോം ധരിച്ച പോലീസുകാരെ നിയോഗിക്കും. പുറത്തുനിന്ന് പാകം ചെയ്ത ആഹാരപദാർത്ഥങ്ങൾ ക്യാമ്പുകളിൽ അനുവദിക്കില്ല.  ഓരോ ക്യാമ്പിനും ഒരു ക്യാമ്പ് ഓഫീസർ, ഡെപ്യൂട്ടി ക്യാമ്പ് ഓഫീസർ എന്നിവർ നിർബന്ധമായും വേണം. ക്യാമ്പുകളുടെ ശുചീകരണത്തിനും വൃത്തിയാക്കലും പഞ്ചായത്ത് പ്രസിഡൻറ് രക്ഷാധികാരിയായി സമിതി ഉാക്കണം.  ക്യാമ്പിലുള്ളവർ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് അടുത്തുള്ള വീട്ടുകാർ സഹായം ചെയ്യണം. ആളുകളുമായി സംസാരിച്ച് തദ്ദേശസ്വയംഭരണ പ്രതിനിധികൾ ഇതിന് ഏർപ്പാടുാക്കണം. അത്യാവശ്യ സ്ഥലങ്ങളിൽ ബയോ ടോയ്‌ലെറ്റ് സ്ഥാപിക്കും.  ഓരോ ക്യാമ്പ് അംഗത്തിനും ഓരോ ഗ്ലാസും പ്ലേറ്റും വാങ്ങി നൽകാനും തീരുമാനിച്ചു.  സ്‌കൂളുകളിൽ ഇപ്പോഴുള്ള ടോയ്‌ലറ്റ് വൃത്തിയാക്കും.  മാലിന്യസംസ്‌കരണത്തിന് വോളിയർ ഫോഴ്‌സിനെ തയ്യാറാക്കാനും മന്ത്രി നിർദ്ദേശിച്ചു. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് നഗരത്തിൽ താൽക്കാലികമോ അല്ലാതെയോ പ്ലാന്റുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണം ചെയ്യണം. ഇതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ക്യാമ്പിലെ അംഗങ്ങളുടെ ആരോഗ്യ പരിശോധനയ്ക്ക് കൃത്യമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ ആരോഗ്യവകുപ്പിനെ  ചുമതല പ്പെടുത്തി.  ക്യാമ്പിന്റെ ഗേറ്റിൽ തന്നെ പോലീസ് കാവൽ ഏർപ്പെടുത്താൻ മന്ത്രി നിർദ്ദേശിച്ചു. ക്യാമ്പിലേക്കുള്ള വികളുടെയും ആളുകളുടെയും പ്രവേശനം നിയന്ത്രിക്കും.  കുട്ടനാട് മേഖലകളിൽ പോലീസ് കൂടുതൽ സേനയെ വിനിയോഗിച്ച് ബോട്ടിലും മറ്റും പട്രോളിങ് ശക്തമാക്കണമെന്ന മന്ത്രി നിർദ്ദേശിച്ചു.  ഇതിനായി ബോട്ടുകളും സർച്ച് ലൈറ്റുകളും ഉപയോഗിക്കാനും നിർദ്ദേശം നൽകി.