ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഭൂരിഭാഗം ആളുകളും വീടുകളിലേക്ക് മടങ്ങി. നിലവില്‍ 149 ക്യാമ്പുകളില്‍ 7369 കുടുംബങ്ങളില്‍ നിന്നും 23060 പേരാണുളളത്. നാല് താലൂക്കുകളിലും പകുതിയിലേറെ ക്യാമ്പുകള്‍ ഉച്ചഭക്ഷണ ശേഷം പിരിച്ചുവിട്ടു. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അവശ്യസാധനങ്ങളുള്‍പ്പെടുന്ന കിറ്റും വിതരണം ചെയ്തു. കോഴിക്കോട് താലൂക്കില്‍ 148 ക്യാമ്പുകളില്‍ 8262 കുടുംബങ്ങളിലെ 25292 പേരാണുള്ളത്. കൊയിലാണ്ടി, താലൂക്കില്‍ 18 ക്യാമ്പുകള്‍. വടകര 19 ക്യാമ്പുകളില്‍ 574 കുടുംബങ്ങളിലെ 2116 പേരും താമരശേരി താലൂക്കില്‍ 21 ക്യാമ്പുകളില്‍ 1005 കുടുംബങ്ങളിലെ 3252 ആളുകളും താമസിക്കുന്നു. ഇന്ന് 11.8 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്.
