ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണക്കാല ഊർജ്ജിത പാൽ പരിശോധനാ ഇൻഫർമേഷൻ സെന്ററിന്റെയും ഓണ മധുരം പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. ഈരയിൽക്കടവ് ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത് അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പ മണി പാൽ ആദ്യസാമ്പിൾ പരിശോധനക്കായി നൽകി. ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സി.ആർ ശാരദ പദ്ധതി വിശദീകരണം നടത്തി. കോട്ടയം നഗരസഭാംഗം എൻ. ജയചന്ദ്രൻ, ഇ.ആർ, സി.എം.പി.യു അംഗങ്ങളായ ജോമോൻ മറ്റം, അഡ്വ. ജോണി ജോസഫ്, ലൈസാമ്മ ജോർജ്ജ്, കൊടുങ്ങൂർ ക്ഷീര സംഘം സെക്രട്ടറി മനോജ്, ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫീസർ
ജാക്വിലിൻ ഡൊമിനിക്, റീജണൽ ഡയറി ലാബ്അസിസ്റ്റന്റ് ഡയറക്ടർ ശ്രീജാ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.