ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഹരിതചട്ടം പാലിച്ച് നടപ്പാക്കുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ, ജില്ലാ ശുചിത്വമിഷൻ, എൻ.എസ്.എസ് സ്റ്റേറ്റ് യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ലുലുമാളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മാലിന്യ ഉത്പാദനത്തിന്റെ അളവ് കുറയ്ക്കുന്നതിനും ഡിസ്പോസിബിൾ സാധനങ്ങളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുന്നതിനുമായിട്ടുള്ള സന്ദേശം പരിപാടിയിലൂടെ നൽകി. ഓണം വാരാഘോഷ പരിപടികൾ നടക്കുന്ന സ്ഥലങ്ങളിൽ “മാലിന്യം വലിച്ചെറിയെരുത്’’ എന്ന സന്ദേശം വിളംബരം ചെയ്ത് ഹരിതചട്ടം നടപ്പാക്കുന്നതിന് നൂറിലധികം വിദ്യാർഥി വോളന്റിയർമാരെയും ശുചിത്വമിഷൻ ആർ.പിമാരെയും ഹരിതകർമ്മ സേന അംഗങ്ങളേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.