തിരുവനന്തപുരം: നാവിന് കൊതിയുടെ പുതുപുത്തന്‍ അനുഭവം പകര്‍ന്ന് കുടുംബശ്രീയുടെ ഭക്ഷ്യമേള സ്റ്റാളുകള്‍. കനകക്കുന്നില്‍ നടക്കുന്ന ഓണം വാരാഘോഷത്തോടനുബന്ധിച്ച് വിവിധ ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളുകളുമായി ഇത്തവണയും കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. തനത് നാടന്‍ രീതിയിലുള്ള ഭക്ഷണം വാങ്ങാനും രുചി ആസ്വദിക്കാനും ധാരാളം ആളുകള്‍ കുടുംബശ്രീയുടെ സ്റ്റാളുകള്‍ തിരഞ്ഞെത്തുന്നുണ്ട്. പ്രത്യേകിച്ചും കുടുംബങ്ങള്‍.
തനത് ശൈലിയില്‍ നാടന്‍ കറിക്കൂട്ടുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന കുടംപുളി ചേര്‍ത്ത മീന്‍ കറിയും സ്വാദിഷ്ടമായ കപ്പയും കഴിച്ചാല്‍ പിന്നെ രൂചിയുടെ കപ്പലോടും നാവില്‍.
മീന്‍ കറി കൂട്ടിയുള്ള ഊണ്, ചിക്കന്‍ കറി കൂട്ടിയുള്ള ഊണ്, വെജിറ്റേറിയന്‍ ഊണ്, വിവിധ തരം ജ്യൂസുകള്‍, ഐസ്‌ക്രീം എന്നിവയെല്ലാം മിതമായ നിരക്കില്‍ കുടുംബശ്രീ സ്റ്റാളുകളില്‍ ഉണ്ട്. മായം ചേരാത്ത കറിക്കൂട്ടുകളാല്‍ തയ്യാറാക്കുന്ന ഭക്ഷണം കുടുംബശ്രീയുടെ വിശ്വാസ്യതയുടെ മുഖമുദ്രകൂടിയായി മാറുന്നുണ്ട്.
വെകുന്നേരങ്ങളിലെ പലഹാരങ്ങളും ചായയും കോഫിയും തയ്യാറാക്കുന്നതിനായും സ്റ്റാളുകളുണ്ട്. ആര്‍ക്കും ഏതുനേരത്തും ആസ്വദിക്കാവുന്ന തരം വിഭവങ്ങളാണ് കുടുംബശ്രീയുടെ സ്റ്റാളിലുള്ളത്.