എം.ബി. രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ചിരിക്കുന്നതിനാൽ പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ ഇന്ന് രാവിലെ 10 ന് ചേരുന്ന സഭാ സമ്മേളനം തെരഞ്ഞെടുക്കും. സഭാംഗങ്ങളായ എ.എൻ. ഷംസീർ, അൻവർ സാദത്ത് എന്നവരാണ് സ്പീക്കർ തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുള്ളത് എന്ന് നിയമസഭാ സെക്രട്ടറി എ.എം. ബഷീർ അറിയിച്ചു.