ചെര്‍പ്പുളശ്ശേരി നഗരസഭയിലെ വയോമിത്രം യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണവൃത്തം ഓര്‍മ്മവൃത്തം ഓണാഘോഷ പരിപാടി വയോജനങ്ങളുടെ ആഘോഷമായി മാറി. ചെര്‍പ്പുളശ്ശേരി ലയണ്‍സ് ക്ലബ്ബിന്റെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 600-ഓളം വയോജനങ്ങള്‍ പങ്കെടുത്ത പരിപാടി ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സഫ്‌ന പാറക്കല്‍ അധ്യക്ഷയായി. പരിപാടിയുടെ ഭാഗമായി ഏറ്റവും മുതിര്‍ന്ന പത്ത്
വ്യക്തികളെ ആദരിക്കല്‍, വയോജനങ്ങളുടെ പൂക്കളമൊരുക്കല്‍, സംഘനൃത്തം, തിരുവാതിരക്കളി, സുന്ദരിക്ക് പൊട്ട് തൊടല്‍ എന്നീ മത്സരങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി.
മാവേലി ആയെത്തിയ 70 വയസായ മുരളീധരന്‍ ആലുംകുന്ന് സമപ്രായക്കാരില്‍ ആവേശം നിറച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനങ്ങളും നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.ടി. പ്രമീള, വി.പി. സെമീജ്, വി.ടി. സാദിഖ് ഹുസൈന്‍, മിനി, നഗരസഭ കൗണ്‍സിലര്‍മാരായ കെ.എം. ഇസ്ഹാഖ്, മൊയ്തീന്‍കുട്ടി, വയോമിത്രം കോര്‍ഡിനേറ്റര്‍ മൂസ പതിയില്‍, ചിത്ര ഭാസ്‌കരന്‍, ഡോ. അഖില്‍ സി. വിന്‍സെന്റ്, ഡോ. ഷെഫീഖ്, ശശികുമാര്‍, ഗീതാഞ്ജലി, കോര്‍ഡിനേറ്റര്‍മാരായ എം.ബി. ആതിര, അസ്‌ക്കര്‍ അലി, സ്റ്റാഫ് നഴ്‌സ് ജയശ്രീ എന്നിവര്‍ പങ്കെടുത്തു.
