കുടുംബശ്രീ ജില്ലാതല ഓണം വിപണന മേളയിൽ 9,78,958 രൂപ വരുമാനം. സെപ്റ്റംബർ മൂന്ന് മുതൽ ഏഴ് വരെയാണ് ജില്ലാതല മേള നടന്നത്. സി.ഡി.എസ്. തല ഓണചന്തയിൽ നിന്ന് 64,32,375 രൂപ വരുമാനം ലഭിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെയാണ് സി.ഡി.എസ്. തല മേളകൾ സംഘടിപ്പിച്ചത്. 1050 സംരംഭകരും 948 സംഘ കൃഷി ഗ്രൂപ്പുകളും ഓണം വിപണന മേളയുടെ ഭാഗമായി. കുടുംബശ്രീ സംരംഭകർ നിർമ്മിച്ച കൈത്തറി തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, നാടൻ അച്ചാറുകൾ, വിവിധ ഇനം സ്ക്വാഷുകൾ, നാടൻ പലഹാരങ്ങൾ, ചിപ്സ്, ശർക്കരവരട്ടി, കുടുംബശ്രീ സംഘ കൃഷിക്കാർ ഉത്പ്പാദിപ്പിച്ച നാടൻ പച്ചക്കറികൾ, പൂക്കൾ, മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയാണ് വിപണനം നടത്തിയത്.